തൃശ്ശൂര്‍: സംസ്ഥാനത്ത് സ്കൂള്‍ അവധി തുടങ്ങിയതിന് ശേഷം കുട്ടികള്‍ അപകടത്തില്‍ പെടുന്ന സംഭവം കൂടിവരുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. അവധിക്കാലം ആഘോഷമാക്കുന്നതിനിടയില്‍ കുട്ടികള്‍ അപകടത്തില്‍പെടുന്ന സംഭവങ്ങള്‍ ചില സ്ഥലങ്ങളില്‍ ഉണ്ടാകുന്നുണ്ട്. കുട്ടികള്‍ പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങി കളിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പു വരുത്തണം. നീന്തല്‍ അറിയാത്തവര്‍ പ്രത്യേകിച്ചും. രക്ഷിതാക്കളോ മുതിര്‍ന്നവരോ ഇല്ലാതെ കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങരുത്. അതീവജാഗ്രത ഇക്കാര്യത്തില്‍ പുലര്‍ത്തണം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്;
‘അന്തരീക്ഷ താപനില ഉയര്‍ന്നു നില്ക്കുന്നതിനാല് വേനല്‍ചൂടിനെ ഗൗരവമായി കാണണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങളും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
ഇതിനിടയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചില ദുരന്ത വാര്‍ത്തകള്‍ സംസ്ഥാനത്ത് പലയിടത്തായി കേള്‍ക്കുന്നുണ്ട്. അവധിക്കാലം ആഘോഷമാക്കുന്നതിനിടയില്‍ കുട്ടികള്‍ അപകടത്തില്‍പെടുന്ന സംഭവങ്ങള്‍ ചില സ്ഥലങ്ങളില്‍ ഉണ്ടാകുന്നുണ്ട്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാകും കുട്ടികള്‍. എന്നാല്‍ രക്ഷിതാക്കള്‍ വളരെ അധികം സൂക്ഷിക്കണം. കുട്ടികള്‍ പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങി കളിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പു വരുത്തണം. നീന്തല്‍ അറിയാത്തവര്‍ പ്രത്യേകിച്ചും. രക്ഷിതാക്കളോ മുതിര്‍ന്നവരോ ഇല്ലാതെ കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങരുത്. അതീവജാഗ്രത ഇക്കാര്യത്തില്‍ പുലര്‍ത്തണം.’
Discussion about this post