കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സുപ്രിംകോടതിയില്‍ വാദം തുടരുന്ന റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ച് ചോദ്യങ്ങള്‍ ഉയര്‍ത്തി ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മോഡിയെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായുള്ള ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി എന്തിനാണ് റാഫേല്‍ ഇടപാടിന്റെ ഓഫ് സെറ്റ് കരാറില്‍ ഫ്രഞ്ച് കമ്പനിക്ക് ആനുകൂല്യം നല്കുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും എന്തുകൊണ്ട് ഡിപിപിയില്‍ നിന്ന് രണ്ട് പ്രധാന വകുപ്പുകള്‍ ഒഴിവാക്കിയതെന്നും ഉള്‍പ്പെടെ അഞ്ച് ചോദ്യങ്ങളാണ് മുഹമ്മദ് റിയാസ് ചോദിക്കുന്നത്.
മുഹമ്മദ് റിയാസിന്റെ അഞ്ച് ചോദ്യങ്ങള്‍
1. പ്രധാനമന്ത്രി മോഡി അദ്ധ്യക്ഷനായുള്ള ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി (Cabinet committee on securtiy) എന്തിനാണ് റാഫേല്‍ ഇടപാടിന്റെ ഓഫ് സെറ്റ് കരാറില്‍ ഫ്രഞ്ച് കമ്പനിക്ക് ആനുകൂല്യം നല്കുന്ന വിധത്തില്‍ Defence Procurement Procedureല്‍ (DPP) മാറ്റങ്ങള്‍ വരുത്തിയത്?
രണ്ട് പ്രധാന മാറ്റങ്ങള്‍ ഇവയായിരുന്നു…
* ആര്‍ട്ടിക്കിള്‍ 9 കരാര്‍ വ്യവസ്ഥകളില്‍ ലംഘനം നടന്നാല്‍ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ ചെയ്യുന്ന Arbtiration വകുപ്പില്‍ മാറ്റം വരുത്തി.
* ആര്‍ട്ടിക്കിള്‍ 12 കരാറില്‍ ഭാഗഭാക്കാവുന്ന വ്യവസായ ഗ്രൂപ്പുകളുടെ account ബുക്കുകള്‍ ഓഡിറ്റിന് വിധേയമാക്കണമെന്ന വകുപ്പില്‍ മാറ്റം വരുത്തി.
2. എന്തുകൊണ്ട് DPPയില്‍ നിന്ന് രണ്ട് പ്രധാന വകുപ്പുകള്‍ ഒഴിവാക്കി?
* ആര്‍ട്ടിക്കിള്‍ 22 കരാറില്‍ അന്യായമായ സ്വാധീനം ഏതെങ്കിലും സ്വകാര്യ കക്ഷികള്‍ / ഗ്രൂപ്പുകള്‍ നടത്തിയാല്‍ അത് തടയാനുള്ള വകുപ്പ്.
* ആര്‍ട്ടിക്കിള്‍ 23 കരാര്‍ ലംഘനം നടന്നാല്‍, അത് നടത്തുന്ന സ്വകാര്യ കമ്പനികള്‍ക്ക് പിഴ ചുമത്താനുള്ള വകുപ്പ്.
3. Inter Governmental Agreement (IGA)യുടെ ഭാഗമായ ഈ വകുപ്പുകളിലെ ഭേദഗതി, ഒഴിവാക്കല്‍ എന്നിവ കേസ് വന്നപ്പോള്‍ സര്ക്കാര്എന്തുകൊണ്ട് സുപ്രീം കോടതിയില്‍ നിന്ന് മറച്ചുവെച്ചു?
4. ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ നിയോഗിച്ച Negotiation team അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തരമായ ചര്‍ച്ചകള്‍ രാജ്യത്തിന്റെ താല്പര്യങ്ങള്ക്ക് വിരുദ്ധമാണെന്ന് രേഖാമൂലം എഴുതി നല്‍കിയതില്‍ മറുപടി എന്ത്?
അതേസമയം, ബിജെപിയെ പ്രതിരോധത്തിലാക്കി റാഫേല്‍ ഇടപാട് സംബന്ധിച്ചു പുറത്തുവന്ന രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും കേസില്‍ അവ പരിഗണിക്കരുതെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കോടതിയില്‍ പുതുതായി സമര്‍പ്പിക്കപ്പെട്ട മൂന്നുരേഖകളും പ്രസക്തമാണെന്നും അതു പരിശോധിച്ച് പുനഃപരിശോധനാഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ കെഎം ജോസഫ്, എസ്കെ കൗള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കിയിരുന്നു.
Discussion about this post