മലപ്പുറം: വണ്ടൂരില്‍ മൂന്നര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ തെളിവില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് പോലീസ്. എന്നാല്‍ കുട്ടിയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ വകുപ്പ് ഉണ്ടായിട്ടും പോലീസ് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ശിശുക്ഷേമ സമിതി രംഗത്തെത്തിയിട്ടുണ്ട്.
പരാതി ഇല്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ വാദം. സംഭവത്തില്‍ ജുവൈനല്‍ പോലീസിനോടുള്പ്പെടെ ശിശുക്ഷേമ സമിതി നേരത്തേ വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു.
പോഷകാഹാരക്കുറവ് ഉള്‍പ്പെടെ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടെന്ന് ശിശുക്ഷേമ സമിതി നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. നിലവില്‍ കുട്ടിയും സഹോദരങ്ങളും മാതാവും ചൈല്‍ഡ് ലൈന്‍ സംരക്ഷണ കേന്ദ്രത്തിലാണുള്ളത്.
Discussion about this post