തിരുവനന്തപുരം: തിരുവനന്തപുരത്തെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കോണ്‍ഗ്രസിലെ പല നേതാക്കളും സജീവമായി പങ്കെടുക്കുന്നില്ലെന്ന് കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ എഐസിസിയ്ക്ക് പരാതി നല്കി. കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്നിക്കിനാണ് തരൂര്‍ പരാതി നല്‍കിയത്.
തലസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഒട്ടും ഏകോപനമില്ലെന്നും തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലെ പ്രചാരണങ്ങളില്‍ ചില നേതാക്കള്‍ സജീവമല്ലെന്നും തരൂര്‍ പരാതിയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ശശി തരൂര്‍ തോറ്റാല്‍ ജില്ലയിലെ ചില നേതാക്കള്‍ക്ക് എതിരെ കര്‍ശന അച്ചടക്കനടപടി എടുക്കുമെന്ന് കെപിസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരുവനന്തപുരം മണ്ഡലത്തിന്റെ പല സ്ഥലങ്ങളിലും സ്ക്വാഡുകള്‍ ഇതുവരെ എത്തിയിട്ടില്ലെന്നും നോട്ടീസ് വിതരണം പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും വാഹനപര്യടനത്തില്‍ ഏകോപനമില്ലെന്നുമാണ് കെപിസിസിയ്ക്ക് മുന്നില്‍ വന്ന പരാതികള്‍.
Discussion about this post