വയനാട്: റോഡ് ഷോയ്ക്കിടെ പാക് പതാക വീശിയെന്ന് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നല്‍കിയത്. വയനാട് ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ ആയിരുന്നു സംഭവം നടന്നത് എന്നാണ് ആരോപണം. കണ്ണൂര്‍ വളപട്ടണം സ്വദേശി കെ എഷാജ് പ്രശാന്ത് നല്കിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്.
പരാതി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കളക്ടര്‍ക്ക് ഉത്തരവ് നല്കി.വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു
Discussion about this post