തിരുവനന്തപുരം: ഇനി മുതല്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ലിംഗമാറ്റ ശസ്ത്രക്രിയ സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കാതെ ചെയ്യാം. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളെക്കൂടി ഭാഗമാക്കുകയാണ്.
നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനമില്ലാത്തതിനാല്‍ അത് ലഭ്യമാക്കുന്ന സ്വകാര്യ ആശുപത്രികളെയാണ് ഈ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുന്നത്. നിലവില്‍ രണ്ടു ലക്ഷംരൂപവരെ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.
എന്നാല്‍ ഈ തുക ലഭിക്കണമെങ്കില്‍ ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം ബില്ലും അപേക്ഷയും നല്‍കണം. എങ്കില്‍ മാത്രമേ തുക അനുവദിക്കുകയുള്ളു. അതിനാല്‍ പലര്‍ക്കും ഇതിനുള്ള തുക ആദ്യം കണ്ടെത്താന്‍ സാധിക്കാറില്ല. ഇത് കണക്കിലെടുത്താണ് ആശുപത്രികള്‍ക്ക് ഫണ്ട് നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 20 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇതിനായി മാറ്റിവെച്ചത്. 18 പേര്‍ ഇതിന്റെ ഗുണഭോക്താക്കളായി. അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി പരിശോധിച്ചാണ് തുക അനുവദിക്കുന്നത്.
ഈ വര്‍ഷം 40 ലക്ഷം രൂപ നീക്കിവെക്കാനും കൂടുതല്‍ പേര്‍ക്ക് ശസ്ത്രക്രിയ ചെയ്യാനുമുള്ള അവസരം നല്‍കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്യാമ എസ് പ്രഭ പറഞ്ഞു. കേരളത്തിന് പുറത്ത് ശസ്ത്രക്രിയ ചെയ്യുന്നവര്‍ക്ക് നിലവിലുള്ള രീതിയില്‍ അപേക്ഷ നല്‍കാവുന്നതാണെന്നും അവര്‍ വ്യക്തമാക്കി.
Discussion about this post