കോട്ടയം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിക്കെതിരേ കോട്ടയത്ത് നടത്തിയ സര്‍വമത പ്രാര്‍ത്ഥനാ പരിപാടിയില്‍ പങ്കാളികളായി കേരള കോണ്‍ഗ്രസ്എമ്മും. ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ്എം ചെയര്മാന് കെഎം മാണി അഭിപ്രായപ്പെട്ടു.
ശബരിമലയുടെ പവിത്രത കാത്തു സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതില്‍ പുനപരിശോധനാ ഹര്‍ജി നല്‍കണമെന്നും വിശ്വാസികളുടെ താത്പര്യങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും മാണി ആവശ്യപ്പെട്ടു.
വര്‍ക്കിംഗ് ചെയര്മാന് പിജെ ജോസഫ്, ജോസ് കെമാണി എംപി, ജോയി ഏബ്രഹാം, എംഎല്‍എമാരായ സിഎഫ് തോമസ് മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്, എന്‍ജയരാജ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
Discussion about this post