പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് 75000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ്. ജനപക്ഷത്തിന്റെ എന്‍ഡിഎ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കെ സുരേന്ദ്രന്റെ വിജയ സാധ്യതയെ കുറിച്ച് അദ്ദേഹം വാചാലനായത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പത്തനംതിട്ടയില്‍ ശബരിമലയിലെ ആചാര സംരക്ഷണത്തിന് നേതൃത്വം നല്‍കിയത് ആരാണെന്ന് കേരളത്തിന് നന്നായി അറിയാമെന്നും പിസി ജോര്‍ജ് പറയുന്നുണ്ട്. അതുകൊണ്ടുതന്നെ കെ സുരേന്ദ്രന്റെ വിജയം ഉറപ്പാക്കാന്‍ ജനപക്ഷം പ്രവൃത്തിക്കുമെന്നും നേതാവ് വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് നേതാവിനെ ട്രോളി സോഷ്യല്‍മീഡിയയും രംഗത്തെത്തിയത്. പിസി ജോര്‍ജിന്റെ അഭിപ്രായം നല്ല തമാശ എന്ന തലത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസം. ശബരിമല വിഷയത്തില്‍ അറസ്റ്റിലായ കെ സുരേന്ദ്രന് പോലീസ് സ്റ്റേഷനില്‍ വെച്ച് നടത്തിയ പ്രകടനങ്ങള്‍ എടുത്തിട്ടാണ് സമൂഹമാധ്യമങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതാണോ യഥാര്‍ത്ഥ ആചാര സംരക്ഷണം എന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട്.
Discussion about this post