തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയ സംഭവത്തില്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ ഇന്ന് തീരുമാനം എടുക്കും. സുരേഷ് ഗോപി കളക്ടര്‍ക്ക് നല്കിയ വിശദീകരണത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ജാതിയോ മതമോ ദൈവത്തിന്റെ പേരോ പറഞ്ഞ് വോട്ടു ചോദിച്ചിട്ടിലെന്നും ആണ് വിശദീകരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും സുരേഷ് ഗോപി കളക്ടര്‍ക്കു നല്കിയ വിശദീകരണത്തില്‍ പറയുന്നുണ്ട്.
സുരേഷ് ഗോപി തൃശ്ശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ‘അയ്യപ്പന് ഒരു വികാരമാണെങ്കില്‍ അത് കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അലയടിക്കുമെന്ന്’ പറഞ്ഞത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ ആണ് കളക്ടര്‍ സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത്. അതേസെയം അയ്യന് എന്ന വാക്കിന്റെ അര്‍ത്ഥം ജ്യേഷ്ഠന് എന്നാണെന്നും ശബരിമല ഒരു സ്ഥലപ്പേരാണെന്നുമാണ് ബിജെപി ക്യാമ്പില്‍ നിന്ന് വന്ന വിശദീകരണം.
സുരേഷ് ഗോപി കളക്ടര്‍ക്ക് നല്കിയ വിശദീകരണം അംഗീകരിക്കുമാ അതോ തുടര്‍ന്ന് നടപടികള്‍ ഉണ്ടാകുമോ എന്ന കാര്യം ഇന്ന് അറിയാം.
Discussion about this post