തിരുവനന്തപുരം: ശബരിമലയില്‍ കാണിക്ക ഇടരുതെന്ന് സുരേഷ്‌ഗോപി പറഞ്ഞെങ്കില്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. പാര്‍ട്ടി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ പലരും വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഉന്നയിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിച്ചാല്‍ മാത്രമേ ക്ഷേത്രങ്ങളെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് എടുത്ത് മാറ്റാന്‍ കഴിയൂവെന്നും ഭക്തജനങ്ങള്‍ ഒരു രൂപ പോലും ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നിക്ഷേപിക്കരുതെന്നുമായിരുന്നു എംപിയും നടനുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്.
Discussion about this post