വെളിയങ്കോട്: വായനയിലൂടെ നവസംസ്കാരം സൃഷ്ടിക്കുകയും സ്നേഹവും സൗഹൃദവും സംസ്കാരവുമുള്ള പുതുസമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന നന്മയുടെ സന്ദേശം നല്‍കികൊണ്ട് കേരളപ്പിറവി ദിനത്തില്‍ ഖത്തര്‍ വെളിച്ചം വെളിയങ്കോട് ജില്ലയിലെ മാതൃകാ വിദ്യാലയമെന്ന ലക്ഷ്യത്തിലേക്കു മുന്നേറുന്ന വെളിയങ്കോട് ഗവ. ഫിഷറീസ് എല്‍പി സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി.
നവകേരള സൃഷ്ടിക്കായി മത – രാഷ്ട്രീയ വ്യാത്യാസങ്ങള്‍ മറന്നുകൊണ്ട് നന്മയുടെ മനസ്സുകള്‍ ഒരുമിച്ചുള്ള മുന്നേറ്റം നടക്കുന്നതിനിടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വെളിച്ചം മാതൃക.
സ്കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് അംഗം റഹ്മത്ത് ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയര്മാന് അധ്യക്ഷനായി. ഖത്തര്‍ വെളിച്ചം പ്രതിനിധികളില്‍ നിന്നും സ്കൂള്‍ പ്രഥമാധ്യാപിക വിജെ ജെസ്സി ടീച്ചര്‍ ഏറ്റുവാങ്ങി. വികസന സമിതി വൈസ് ചെയര്മാന് എംപി അബ്ദുല്ല ഹാജി, പിടിഎ എക്സിക്യൂട്ടീവ് അംഗം ടിഎ കുഞ്ഞു, സീനിയര്‍ അധ്യാപിക കെബി സുനിത ടീച്ചര്‍, ഖത്തര്‍ വെളിച്ചം പ്രാദേശിക കമ്മിറ്റി പ്രസിഡന്റ് കെപി അലി, സെക്രട്ടറി ടിഎ മജീദ്, മറ്റു ഭാരവാഹികളായ നവാസ്, രുദ്രന് വാരിയത്ത്, പി ഹുസൈന് എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post