തിരുവനന്തപുരം: താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കും. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.
അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് നടപടി സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി എംഡി യെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി വിധി നടപ്പാക്കിയാല്‍ അറന്നൂറോളം സര്‍വ്വീസുകള്‍ മുടങ്ങുമെന്നും ഇത്രയും ഡ്രൈവര്‍മാരെ ഒന്നിച്ച് പിരിച്ചു വിടുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.
1565 താല്‍ക്കാലിക ഡ്രൈവര്‍മാരെ ഈ മാസം 30നകം പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. 2018 ഡിസംബര്‍ ആറിലെ ഹൈക്കോടതി വിധിയെ തുടര്‍ന്ന് 3861 താല്‍കാലിക കണ്ടക്ടര്‍മാരെയും കെഎസ്ആര്‍ടിസി പിരിച്ചുവിട്ടിരുന്നു.