തൃശ്ശൂര്‍: ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410 ാം റാങ്ക് നേടിയ വയനാട്ടില്‍ നിന്നുള്ള ശ്രീധന്യയെയും കുടുംബത്തെയും സന്ദര്‍ശിച്ച് സന്തോഷ് പണ്ഡിറ്റ്. താരം തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദിവാസി വിഭാഗത്തില്‍ ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന പെണ്‍കുട്ടി കൂടിയാണ് ശ്രീധന്യ. കഴിഞ്ഞ ദിവസമാണ് സന്തോഷ് പണ്ഡിറ്റ് ഇവരുടെ കുടുംബത്തെ സന്ദര്‍ശിച്ചത്.
വളരെ കഷ്ടപ്പാടുകള്‍ സഹിച്ച് ഇത്രയും വലിയ നേട്ടം കൈവരിച്ച ശ്രീധന്യ നമുക്ക് എല്ലാവര്ക്കും പ്രചോദനമാണെന്നാണ് സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചത്. പ്രളയ സമയത്ത് ഒരു മാസത്തോളം വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടും ഇവരുടെ വീടിനടുത്ത് വരെ ചെന്നിട്ടും അന്ന് ആ കുടുംബത്തെ കാണുവാന്‍ സാധിക്കാത്തതില്‍ തനിക്ക് ഇപ്പോഴും വിഷമുണ്ടെന്നും സന്തോഷ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
അതേ സമയം വീട്ടുകാരുടെ ഒരു കുഞ്ഞു ആഗ്രഹം കൂടെ സാധിപ്പിച്ച് കൊടുത്താണ് സന്തോഷ് പണ്ഡിറ്റ് അവിടെ നിന്ന് മടങ്ങിയത്. തന്റെ മകള്‍ക്ക് കിടക്കാന്‍ ഒരു കട്ടിലും അവളുടെ പുസ്തകങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ ഒരു അലമാരയുമാണ് ആ മാതാപിതാക്കള്‍ സന്തോഷിനോട് ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ താരം കട്ടിലും അലമാരയും കിടക്കയും വീട്ടില്‍ എത്തിച്ചു കൊടുക്കുകയും ചെയ്തു. താരത്തിന്റെ ഈ പ്രവര്‍ത്തിക്ക് സോഷ്യല്‍ മീഡിയയുടെ അഭിനന്ദന പ്രവാഹമാണ്. ഇതുപോലെയുള്ള സല്‍പ്രവൃത്തികള്‍ ചെയ്ത് തന്നെ കോമാളി എന്ന് വിളിച്ചവരെക്കൊണ്ട് പോലും നല്ലത് പറയിപ്പിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
Discussion about this post