തൃപയാര്‍: തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. നടനായത് കൊണ്ട് തന്നെ താരപരിവേഷമുള്ള സ്ഥാനാര്‍ത്ഥി കൂടിയാണ് അദ്ദേഹം. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായാണ് സുരേഷ് ഗോപിയുടെ പ്രചാരണ തന്ത്രങ്ങള്‍. കഴിഞ്ഞ ദിവസം പ്രചാരണത്തിനിടയില്‍ അപ്രതീക്ഷമായി ഒരു വീട്ടില്‍ കയറി ചോറ് കഴിച്ചായിരുന്നു നേതാവിന്റെ വോട്ടഭ്യര്‍ത്ഥന.
ഇപ്പോഴിതാ പ്രചാരണത്തിനിടയില്‍ കുഞ്ഞിന്റെ പേരിടല്‍ കര്‍മ്മം നിര്‍വഹിച്ച് ജനമനസില്‍ ഇടം നേടാനുള്ള തത്രപാടിലാണ് തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. തീരദേശ പ്രദേശത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിന് ഇടയിലാണ് ആലുങ്ങല്‍ ഷാജി-ദിനി ദമ്പതിമാരുടെ ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന് സുരേഷ് ഗോപി പേരിട്ടത്. നൈദിക് എന്നാണ് കുഞ്ഞിന് പേരിട്ടത്. ധര്മിഷ്ഠന് എന്നാണ് പേരിന് അര്‍ഥം. തളിക്കുളം ത്രിവേണിയിലായിരുന്നു പേരിടല്‍ കര്‍മ്മം നടന്നത്.
തുഷാര്‍ വെള്ളാപ്പള്ളി രാഹുല്‍ ഗാന്ധിക്കെതിരെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ പോയതിനെ തുടര്‍ന്നാണ് സുരേഷ് ഗോപിയെ തൃശ്ശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാക്കിയത്.
Discussion about this post