കൊച്ചി: കെഎം മാണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും നല്ല ധനകാര്യമന്ത്രിമാരില്‍ ഒരാളായിരുന്നു കെഎം മാണി.
ഐക്യജനാധിപത്യമുന്നണിയുടെ ശക്തനായ പടത്തലവനായിരുന്നു കെ എം മാണിയെന്ന് ആന്റണി പറഞ്ഞു. പാവപ്പെട്ട ലക്ഷോപലക്ഷം രോഗികള്‍ക്ക് ആശ്വാസം പകരുന്ന ജീവകാരുണ്യ പ്രവര്ത്തകന് ആയിരുന്നു കെഎം മാണിയെന്ന് പറഞ്ഞു.
ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ മാണിയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും ഉച്ചയോട് മാണിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായിരുന്നു. തുടര്‍ന്ന് വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകള്‍ തകരാറില്‍ ആയതിനാല്‍ ഡയാലിസിസ് തുടരുകയായിരുന്നു. മാണിയുടെ മരണ സമയത്ത് അടുത്ത ബന്ധുക്കള്‍ ആശപത്രിയില്‍ ഉണ്ടായിരുന്നു.
Discussion about this post