സോഷ്യല്‍മീഡിയയില്‍ നിരവധി വീഡിയോകള്‍ ദിനംപ്രതി പ്രചരിക്കുകയും വൈറലാകുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്ന ഈ വീഡിയോ. വാഹനപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന കുശലാന്വേഷണങ്ങളാണ് ഈ വൈറല്‍ വീഡിയോയിലുള്ളത്.
നിരത്തുകള്‍ അപകടരഹിതമാക്കാനായി പോലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട് ഇക്കാലത്ത്. ഈ സാഹചര്യത്തിലാണ് ഇരുചക്രവാഹനത്തില്‍ അതിരപ്പള്ളിയിലേക്ക് ട്രിപ്പിനായി ഇറങ്ങിയ ഒരുകൂട്ടം യുവാക്കളെ ഈ എസ്‌ഐ പിടികൂടുന്നത്. എവിടെ നിന്നും വരുന്നു, എങ്ങോട്ടു പോകുന്നു എന്നൊക്കെയുള്ള പതിവ് ചോദ്യങ്ങള്‍ക്കൊപ്പം യുവാക്കളുടെ കൂട്ടത്തിലെ ഒരാളുടെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റിന്റെ അപാകതയും വിശദീകരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥന്‍. കൃത്യമായി ചട്ടങ്ങള്‍ പാലിച്ച മറ്റൊരു യുവാവിനെ പോലീസ് അഭിനന്ദിക്കുന്നുമുണ്ട്.
വാഹനപരിശോധനയില്‍ ഭയന്ന് നില്‍ക്കുന്ന യുവാക്കളോട് സ്‌നേഹത്തോടെ പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇടയ്ക്ക് നിങ്ങള്‍ ഭക്ഷണം കഴിച്ചിരുന്നോ എന്നും സ്‌നേഹത്തോടെ ചോദിക്കുന്നുണ്ട്. ഈ ചോദ്യമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിരിച്ചുകൊണ്ട് വളരെ സൗഹാര്‍ദ്ദപരമായി ഇടപെടുന്ന പോലീസ് ഉദ്യോഗസ്ഥനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ. അപ്ലോഡ് ചെയ്ത വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആലുവ ട്രാഫിക് എസ്‌ഐ കബീര്‍ ആണ് വീഡിയോയിലെ ആ ഉദ്യോഗസ്ഥനാണെന്ന് ചിലര്‍ കമന്റില്‍ സൂചിപ്പിക്കുന്നുണ്ട്.
Discussion about this post