തൃശൂര്‍: ആന്റിയോപ്ലാസ്റ്റി സര്‍ജറിക്ക് വിധേയനായ യുഡിഎഫ് കണ്‍വീനറും ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ബെന്നി ബഹനാന് ആശുപത്രി വിടാന്‍ വൈകിയേക്കും. ഇന്നലെ വിട്ടിലേക്ക് മടങ്ങാമെന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞിരുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ വീട്ടിലെ വിശ്രമം നടക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കുറച്ച് ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയത്. അതേസമയം തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് തേടി യുഡിഎഫിലെ യുവ എംഎല്‍എമാരും ചാലക്കുടി മണ്ഡലത്തിലെ അണികളും വീടുകള്‍ കയറി ഇറങ്ങുകയാണ്.
കൂടാതെ കഴിഞ്ഞദിവസം ബെന്നി ബഹനാന്റെ മകള്‍ ചാലക്കുടി മണ്ഡലത്തില്‍ നേരിട്ടെത്തിയിരുന്നു. പ്രചാരണ പരിപാടികള്‍ വിലയിരുത്തിയ ശേഷമാണ് മടങ്ങിയത്. ഇനിയുള്ള ദിവസങ്ങളില്‍ യുഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ ചാലക്കുടി മണ്ഡലത്തിലെത്തി ബെന്നി ബഹനാന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുമെന്നും സൂചനയുണ്ട്.
Discussion about this post