കോട്ടയം: ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അനുവദിക്കില്ലെന്നും, കേരളത്തിന്റെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല പറഞ്ഞു. നവംബര്‍ അഞ്ചിന് നട തുറന്ന ശേഷം ശബരിമല സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുവദിച്ചാല്‍ കേരളം നിശ്ചലമാകുമെന്നും ശശികല കൂട്ടിച്ചേര്‍ത്തു.
ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ മണര്‍കാട് ഭഗവതിക്ഷേത്രമൈതാനത്ത് നടത്തിയ ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെപി ശശികല. ചടങ്ങില്‍ ശബരിമല കര്‍മസമിതി ചെയര്മാന് പി മോഹനചന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു.
കെപി ഹരിദാസ്, എപി അനില്‍കുമാര്‍, ആര് രവി മനോഹര്‍, ലഫ് കേണല്‍ ശാരദാമ്മ, ടിവി നാരായണശര്‍മ, കൊങ്ങാണ്ടൂര്‍ രാമന് നായര്‍, കിരണ്‍ കെ ബാബു എന്നിവര്‍ പരിപാടിയില്‍ പ്രസംഗിച്ചു.
Discussion about this post