കണ്ണൂര്‍: ‘ജയിച്ചാല്‍ ബിജെപിയിലേയ്ക്ക് പോകില്ല, സത്യം’ ഇത് കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പരസ്യമാണ്. പുതിയ ആശയം മുന്പോട്ട് വെച്ച് ചെയ്തതാണെങ്കിലും നേതാവിന് ഇപ്പോള്‍ പരിഹാസങ്ങളുടെ പൂരമാണ്. ‘എന്തൊരു ഗതികേട്’ എന്നാണ് പരസ്യത്തെ സോഷ്യല്‍മീഡിയ വിലയിരുത്തുന്നത്.
ഇതുവരെയും ഒരു സ്ഥാനാര്‍ത്ഥി പോലും ചെയ്യാത്ത പ്രചാരണം ആയിപ്പോയി നേതാവിന്റേത്. ഉറച്ച നിലപാട് അറിയിക്കാന്‍ പോലും പരസ്യത്തിന്റെ സഹായം തേടിയ നേതാവിന്റെ അവസ്ഥ ദയനീയമെന്നും സോഷ്യല്‍മീഡിയ പറയുന്നുണ്ട്. കെ സുധാകരന് ബിജെപിയിലേക്ക് പോകും എന്ന തരത്തില്‍ പ്രചരണം ഒരിടയ്ക്ക് ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി സത്യം പറഞ്ഞ് പരസ്യം ഇറക്കിയത്. ജയിച്ചാല്‍ ബിജെപിയിലേക്ക് പോകില്ല എന്നാണ് വീഡിയോയുടെ ഉള്ളടക്കം.
ഒരു ഇറച്ചിവെട്ട് കടയില്‍ നടക്കുന്നതായി കാണിക്കുന്ന രംഗത്തില്‍ സിനിമ രംഗത്ത് അടക്കമുള്ള പ്രൊഫഷണല്‍ നടന്മാര് തന്നെയാണ് എത്തുന്നത്. ഇറച്ചിവെട്ടുകാരന്, ഓന് കാലുമാറും എന്ന് പറയുമ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുകയാണ് മറ്റുള്ളവര്‍. ഇന്നും ഇന്നലെയും കെ സുധാകരനെ കാണുവാന്‍ തുടങ്ങിയതല്ലെന്നും, വിരിഞ്ഞ് നിന്നപ്പോള്‍ പോലും ആ പൂ പറിക്കാന്‍ പോയിട്ടില്ലെന്നും. അപ്പോഴാണോ വാടിയപ്പോള്‍ എന്ന് തിരിച്ചും ചോദിക്കുന്നു. സംഭവം ഏതായാലും സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുന്നുണ്ട്.
Discussion about this post