വൈപ്പിന്‍: കടലില്‍ മുങ്ങിത്താഴാന്‍ പോയ ഓറംഗാബാദ് സ്വദേശിയെ രക്ഷിച്ച് നേവി ഉദ്യോഗസ്ഥന്. കടലില്‍ കുളിക്കുകയായിരുന്ന ദിലീപ് കുമാര്‍ എന്ന യുവാവാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ അടിയൊഴുക്കിനെത്തുടര്ന്നാണ് അപകടം ഉണ്ടായത്.
ജനങ്ങള്‍ ചുറ്റും കൂടിയെങ്കിലും ആരും കടലിലേക്ക് ഇറങ്ങാന്‍ ധൈര്യപ്പെട്ടില്ല. ഈ സമയം അവിടെയുണ്ടായിരുന്ന രാഹുല്‍ ദലാല്‍ എന്ന നേവി ഉദ്യോഗസ്ഥന് പെട്ടെന്ന് തന്നെ കടലിലേക്ക് എടുത്ത് ചാടുകയും മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന യുവാവിനെ രക്ഷിക്കുകയും ചെയ്തു.
കരയില്‍ കയറ്റിയ ഉടന്‍ ദിലീപ് കുമാറിന് രാഹുല്‍ കൃത്രിമ ശ്വാസം നല്കി. ഭാര്യയ്ക്കൊപ്പം അവധി ആഘോഷിക്കാനെത്തിയതായിരുന്നു രാഹുല്‍. ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
Discussion about this post