തിരുവനന്തപുരം: കടുത്ത വേനലില്‍ വെന്തുരുകുന്ന കേരളത്തില്‍ വീണ്ടും സൂര്യാഘാത മുന്നറിയിപ്പ്. ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം പത്താം തീയ്യതി വരെ നീട്ടിയിരിക്കുകയാണ്. ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 3 മുതല്‍ 4 ഡിഗ്രി വരെ ഉയരുവാന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി വരെ ഉയര്‍ന്നേക്കാന്‍ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിവതും രാവിലെ പതിനൊന്ന് മണി മുതല്‍ മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
ഈ വര്‍ഷം നിരവധി പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്. നിരവധി പേര്‍ക്ക് ഗുരുതരമായി സൂര്യാഘാതമേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post