തിരുവനന്തപുരം: മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്‌സില്‍ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും. തീ പിടിത്തത്തിന് പിന്നില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഡിജിപി എ ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
തീപിടുത്തത്തെ സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തടുത്ത ദിവസങ്ങളില്‍ ഉണ്ടായ തീപിടുത്തത്തില്‍ അട്ടിമറി ഉണ്ടായോയെന്ന് ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിക്കും. അതോടൊപ്പം ആവശ്യം വന്നാല്‍ ക്രൈംബ്രാഞ്ചിന്റെ സേവനം പ്രയോജനപ്പെടുത്താനും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഫാമിലി പ്ലാസ്റ്റിക്സിന്റെ നിര്‍മ്മാണ യൂണിറ്റില്‍ ബുധനാഴ്ച രാത്രിയോടെ ഉണ്ടായ തീപിടിത്തം വ്യഴാഴ്ച പുലര്‍ച്ചയോടെയാണ് നിയന്ത്രണ വിധേയമായത്. 500 കോടിയോളം കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
Discussion about this post