തൃശ്ശൂര്‍: 2019- ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കിയ ബിജെപിയെ ട്രോളി ഇന്നസെന്റ്. ലോട്ടറി അടിച്ചു എന്ന് രേവതി പറയുമ്പോള്‍ അന്തം വിട്ട് നോക്കുന്ന കിലുക്കത്തിലെ കിട്ടുണ്ണിയെ നാമെല്ലാവര്‍ക്കും സുപരിചതമാണ്. ആ ചിത്രമാണ് ഇപ്പോള്‍ ബിജെപിയെ ട്രോളാന്‍ ഇന്നസെന്റ് ആയുധമാക്കിയിരിക്കുന്നത്.
ട്രോളുന്നതില്‍ ട്രോളന്മാരെക്കാള് മുന്‍പ് എത്തുന്നത് ഇന്നസെന്റ് തന്നെയാണ്. പലപ്പോഴും ബിജെപിയെയും കോണ്‍ഗ്രസിനെയും ട്രോളിയിട്ടുണ്ട്. സമകാലിക വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കും ട്രോള്‍. അതുപോലെയാണ് ബിജെപി പ്രകടന പത്രികയെ ഇന്നസെന്റ് ട്രോളിയിരിക്കുന്നത്. ‘വാര്‍ത്ത, ബിജെപിയുടെ മാനിഫെസ്റ്റോ പുറത്തിറക്കി, വര്‍ഗീയതയും അഴിമതിയും ഇല്ലാതാക്കി ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും’ കുറിപ്പ് പങ്കുവെച്ച നേതാവ് കിലുക്കത്തിലെ കിട്ടുണ്ണിയുടെ ചിത്രം കൂടി പങ്കുവെച്ചു.
നിമിഷങ്ങള്‍ക്കകമാണ് സംഭവം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. ‘സങ്കല്പ് പത്ര്’ എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയില്‍ വികസനത്തിനും ദേശസുരക്ഷയ്ക്കുമാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. ‘സങ്കല്‍പിത് ഭാരത് – സശക്ത് ഭാരത്’ എന്നാണ് പ്രകടനപത്രികയിലെ മുദ്രാവാക്യം. 75 വാഗ്ദാനങ്ങളാണ് പ്രധാനമായും പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post