തൃപ്രയാര്‍: വൈ മാളില്‍ നിന്നുള്ള ലാഭം ആരാധനാലയങ്ങള്‍ക്ക് വീതിച്ച് നല്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. ക്രിസ്ത്യന്‍ പള്ളിയ്ക്കും, മുസ്ലീം പള്ളിക്കും, ക്ഷേത്രങ്ങള്‍ക്കുമാണ് അദ്ദേഹം ലാഭ വിഹിതം എത്തിച്ചത്.
വൈ മാളില്‍ നടന്ന ചടങ്ങില്‍ തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിനുള്ള 10 ലക്ഷത്തിന്റെ ചെക്ക് ക്ഷേത്രം അധികൃതര്‍ക്ക് കൈമാറി. നാട്ടിക ആരിക്കിരി ഭഗവതീക്ഷേത്രം ഭാരവാഹികള്‍ക്ക് മൂന്നുലക്ഷവും തൃപ്രയാര്‍ സെന്റ് ജൂഡ് ദേവാലയം ഭാരവാഹികള്‍ക്ക് മൂന്നുലക്ഷവും കൈമാറി.
നാട്ടിക ജുമാമസ്ജിദിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം തുക നല്‍കുമെന്ന് എംഎ യൂസഫലി പറഞ്ഞു. ജാതിഭേദ വ്യത്യാസമില്ലാതെ എല്ലാ ആരാധനാലയങ്ങള്‍ക്കും സംഭാവന നല്കിയ യൂസഫലിയ്ക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.
Discussion about this post