തൃശ്ശൂര്‍: ചലച്ചിത്രതാരവും തൃശ്ശൂര്‍ ലോക്സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ വിമര്‍ശിച്ച് സംവിധായകന് സുദേവന്. വെള്ളിത്തിരയില്‍ കണ്ട നായകന് കോളേജില്‍ പഠിച്ചിരുന്ന കാലത്ത് കൈയ്യടിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ കാണുന്നതൊക്കെ താങ്കളുടെ കോമഡി പടമായി ആസ്വദിക്കുന്നുവെന്നും സുദേവന് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
അതോടൊപ്പം സമയമുള്ളപ്പോള്‍ പണ്ട് അഭിനയിച്ച സിനിമകള്‍ ഒന്ന് കണ്ടു നോക്കുന്നത് നല്ലതാണെന്നും, സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെ നില്ക്കുന്നു എന്ന് ചിലപ്പോള്‍ മനസിലായേക്കുമെന്നും സുദേവന് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘നടന് സുരേഷ് ഗോപി വായിച്ചറിയുവാന്‍.
ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ്…താങ്കളുടെ….തലസ്ഥാനം. ഏകലവ്യന്…മാഫിയ…കമ്മീഷണര്‍ തുടങ്ങിയ സിനിമകള്‍ ഇറങ്ങുന്നത്…ആ ഒരു പ്രായത്തില്‍…ആ സിനിമകള്‍…എന്നെ ഹരം കൊള്ളിച്ചിട്ടുണ്ട്… അഴിമതി നടത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് എതിരെയും…അതിനു കൂട്ടുനില്‍ക്കുന്ന പോലീസുകാര്‍ക്കെതിരെയും… മന്ത്രിമാര്‍ക്കു എതിരെയും…കൈ ചൂണ്ടുന്ന നായകനെ ഞങ്ങള്‍ കയ്യടിച്ചിട്ടുണ്ട്….കള്ളസ്വാമിയെ…വിരട്ടുന്ന…ഡയലോഗ്…ഒക്കെ…..
ഈ ഗണത്തില്‍ ഉള്ള സിനിമകള്‍ ഒക്കെ ഗംഭീരമാണെന്നല്ല ആ പ്രായത്തില്‍… അത് ഞങ്ങള്‍ ആസ്വദിച്ചിരുന്നു എന്നാണു… പറഞ്ഞു വരുന്നത് വേറെ ഒന്നുമല്ല…സമയമുള്ളപ്പോ…താങ്കള്‍ അഭിനയിച്ച…സിനിമകള്‍…ഒന്ന് കണ്ടു നോക്കുന്നത് നല്ലതാണ്…സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെനില്‍ക്കുന്നു എന്ന് ചിലപ്പോ മനസിലായേക്കും (ഉറപ്പൊന്നുമില്ല) വെള്ളിത്തിരയില്‍ കണ്ട നായകന് ഞങ്ങള്‍ കയ്യടിച്ചിട്ടുണ്ട്…ആ പ്രായത്തില്‍…ഇപ്പോള്‍ കാണുന്നതൊക്കെ…താങ്കളുടെ കോമഡി പടമായി ആസ്വദിക്കുന്നു.’
Discussion about this post