തിരുവനന്തപുരം: എന്‍എസ്എസ് കരയോഗം മന്ദിരത്തിന് നേരെ കല്ലേറ്. തിരുവനന്തപുരം പാപ്പനംകോടിന് സമീപം മേലാംകോടുള്ള മന്ദിരമാണ് ആക്രമികള്‍ നശിപ്പിക്കാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം.
ആക്രമണത്തില്‍ ചട്ടമ്പി സ്വാമി പ്രതിമ മന്ദിരത്തിന്റെ ജനല്‍ ചില്ല് തകര്‍ന്നിട്ടുണ്ട്. കൂടാതെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും വെച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കരയോഗം ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ അക്രമികള്‍ ആരാണെന്ന് അരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ശബരിമല യുവതീ പ്രവേശത്തില്‍ സുപ്രീം കോടതി കേസ് എടുക്കുന്ന 13 വരെ എന്‍എസ്എസ് നാമജപ യജ്ഞം നടത്തുമെന്നു ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരിക്കണം ആക്രമണം എന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം വൈക്കം മറവന്‍തുരുത്തില്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തിന്റെ കൊടി തോരണങ്ങള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.