കൊച്ചി: തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചതിനെതിരെ നോട്ടീസ് നല്‍കിയ കളക്ടര്‍ അനുപമയ്ക്ക് എതിരെ സൈബര്‍ ലോകത്തെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം തകൃതിയായി നടത്തുകയാണ്. എന്നാൽ അതിനിടയിൽ പൊങ്കാല ആളു മാറി ഇട്ടതിന്റെ ട്രോളുകൾ ചറ പറാ കിട്ടുന്നതിന്റെ ക്ഷീണത്തിലാണ് ബിജെപി സൈബർ വിങ്
കളക്ടർ അനുപമ ഐഎഎസിന്റെയും ചലച്ചിത്ര താരം അനുപമ പരമേശ്വറിന്റെയും
പേരുകൾ തമ്മിലെ സാമ്യമാണ് ബിജെപിക്ക് ഈ അമളി സമ്മാനിക്കപ്പെടാൻ കാരണം കളക്ടർ അനുപമയുടെ ഫേസ് ബുക്ക് പേജാണെന്ന് നടി കരുതി നടി അനുപമ പരമേശ്വരന്റെ ഫേസ് ബുക്കിൽ പേജിൽ തെറി പൊങ്കാലയും ശരണം വിളിയുമാണ് ബിജെപി സൈബർ പോരാളികൾ .ഇവരുടെ പൊട്ടത്തരം കണ്ട് തലയിൽ കൈ വെച്ചിരിക്കുകയാണ് സൈബർ ലോകം.കുമ്മനവും സുരേന്ദ്രനും ശോഭാ സുരേന്ദ്രനും അൽഫോൺസ് കണ്ണന്താനവും ശ്രീധരൻ പിള്ളയുമൊക്കെ പല തവണ ഇഷ്ട വിഷയമായിട്ടുള്ള എന്തായാലും ട്രോളർമാർക്ക് ചാകരയായി മാറിയിരിക്കുകയാണ് ഈ സംഭവവും
തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ചലച്ചിത്ര താരം സുരേഷ് ഗോപി തെരഞ്ഞെടുപ്പ് യോഗത്തിൽ ശബരിമല വിഷയം പ്രാചാരണ ആയുധമാക്കിയതാണ് സംഭവങ്ങളുടെ തുടക്കം . മതം പറഞ്ഞു വോട്ട് പിടിക്കാൻ പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിച്ചതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്ന് പെരുമാറ്റച്ചട്ടലംഘനത്തിന് തൃശൂർ കളക്ടര്‍ ആയ അനുപമ ഐഎഎസ് ,സുരേഷ് ഗോപിക്ക് നോട്ടീസ് അയക്കുകയായിരുന്നു. എന്നാല്‍ താന്‍ ആരാധിക്കുന്ന ദൈവത്തിന്റെ പേര് പോലും പറയാന്‍ സാധിക്കാത്തത് ഗതികേടാണെന്ന് പറഞ്ഞ് വീണ്ടും ന്യായീകരണവുമായി സുരേഷ് ഗോപിയും രംഗത്തെത്തിയത് വിവാദം ഇരട്ടിപ്പിച്ചു .
മറ്റു ബിജെപി നേതാക്കളും കളക്ടർക്കെതിരെ ആക്ഷേപവും തെറി വിളികളുമായി രംഗത്തെത്തിയപ്പോൾ കളക്ടറുടെ നടപടി ശരിവെച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണയും രംഗത്തെത്തി. കളക്ടറെ ചട്ടലംഘനം പഠിപ്പിക്കേണ്ട എന്ന് അദ്ദേഹം തുറന്നടിച്ചു. അനുപമയുടെ നടപടി ശരിവെയ്ക്കുകയും ചെയ്തു. ഇതാണ് ബിജെപി-സംഘപരിവാറിനെ ചൊടിപ്പിച്ചത്.
ഇതിനു ശേഷം ആണ് കളക്ടര്‍ അനുപമയുടെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ സംഘം ശരണം വിളിയും തെറിവിളിയുമായെത്തിയത് . എന്നാൽ ഭൂരിഭാഗം ആക്രമണവും തെറിവിളിയും കിട്ടുന്നത് നടി അനുപമ പരമേശ്വറിനാണ്. തെറിവിളിയും ശരണം വിളിയും ചേര്‍ത്താണ് സൈബര്‍ ആക്രമണം നടത്തുന്നത്. ‘നീ ഏതവളായാലും ശരി ഏത് കൊമ്പത്തെ മോളായാലും ശരി നിനക്കുള്ള എട്ടിന്റെ പണി ദേണ്ടേ അങ്ങോട്ട് വരുന്നുണ്ട്.. ഇന്നു മുതല്‍ ഈ പേജ് നിന്റെ കൈയ്യില്‍ ഉണ്ടെങ്കില്‍ നീ ഉപയോഗിക്കത്തില്ല’ ഇങ്ങനെ നീളുന്നു ഭീഷണികളും. ‘വിദ്യാഭ്യാസത്തിന്റെ ലേശം കുറവുണ്ട്, അതിനാലാണ് കുട്ടി വിഷമിക്കേണ്ട’ എന്നെല്ലാം പറഞ്ഞ് ആരാധകര്‍ താരത്തിന് പിന്തുണ നല്‍കുന്നുണ്ട്. സംഭവം ഏതായാലും സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.
Discussion about this post