കൊച്ചി: സവര്‍ണ്ണ മേഖലയെ തകര്‍ക്കാനുളള ശ്രമത്തെ ബിജെപി ശക്തമായി എതിര്‍ക്കുമെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി തയ്യാറാകുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.
ബിജെപി ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും ശ്രീധരന്‍ പിളള കൂട്ടിച്ചേര്‍ത്തു.
രണ്ട് മുന്നണികള്‍ക്കിടയില്‍ വന്‍ ശക്തിയായി ഒട്ടേറെ സീറ്റുകളില്‍ വിജയിക്കാന്‍ ബിജെപിക്ക് കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
Discussion about this post