തിരുവനന്തപുരം: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി മുസ്ലീം ലീഗിനെ വൈറസ് എന്ന് പരാമര്‍ശിച്ചത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുമെന്നും വിവാദ പ്രസ്താവനയില്‍ നടപടി എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും എകെ ആന്റണി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് യോഗി ആദിത്യനാഥ് മുസ്ലീം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസാണെന്ന വിവാദ പ്രസ്താവന നടത്തിയത്. യോഗിയുടെ പരാമര്‍ശനത്തിന് എതിരെ മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയെ വര്‍ഗ്ഗീയമായി അധിക്ഷേപിക്കുന്നു എന്ന പരാതിയുമായാണ് ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണത്തിന് ശേഷം പിറന്ന പാര്‍ട്ടിയാണ് മുസ്ലീംലീഗ് എന്നും വിഭജനത്തിലടക്കം ലീഗിന് പങ്കുണ്ടെന്നും യോഗി ലീഗിനെതിരെ മോശം പരാമര്‍ശം നടത്തുന്നത് ചരിത്രം അറിയാത്തതുകൊണ്ടാണെന്നും കെപിഎ മജീദ് പറഞ്ഞിരുന്നു.
അതേ സമയം വയനാട്ടില്‍ രാഹുലിന്റെ എതിരാളികള്‍ ദുര്‍ബലരാണെന്നും എകെ ആന്റണി പറഞ്ഞു. ഇന്ത്യയൊട്ടാകെ ബിജെപിക്കെതിരെ പോരാട്ടം നടത്തുന്ന രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ മാത്രം ശക്തിയുള്ള പിണറായി വിജയന് ഉപദേശിക്കുന്നത് ശരിയല്ലെന്നും ആന്റണി പറഞ്ഞു. ബിജെപിക്കെതിരെ സര്‍ക്കാരുണ്ടാക്കാന്‍ എല്ലാ മതേതര പാര്‍ട്ടികളുടെയും സഹായം തേടുമെന്നും ശബരിമല വിഷയത്തിലെ സിപിഎമ്മിന്റേയും ബിജെപിയുടേയും നിലപാട് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
Discussion about this post