തൃശ്ശൂര്‍: കേരളത്തെ ഞെട്ടിച്ച് പ്രണയത്തിന്റെ പേരില്‍ നടന്ന അരുംകൊലയുടെ പുതിയ ഇരയായിരുന്നു കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ കൊല്ലപ്പെട്ട നീതു. വിവാഹാഭ്യര്‍ത്ഥന നിഷേധിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട നീതുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.
നീതുവിന്റെ ശരീരത്തില്‍ അറുപത് ശതമാനം പൊള്ളലേറ്റതിനു പുറമേ കഴുത്തില്‍ 12 കുത്തുകള്‍ ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തൃശ്ശൂര്‍ ചിയാരത്ത് സ്വദേശിയായ നീതുവിനെ വ്യാഴാഴ്ചയാണ് സുഹൃത്തായ നിധീഷ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
നീതു വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് നിധീഷിനെ കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഓണ്‍ലൈന്‍ വഴി കത്തി വാങ്ങിയ നീതീഷ് നീതുവിന്റെ വീട്ടിലെത്തിയാണ് കൊലപാതകം നടത്തിയത്. ബൈക്കില്‍ നിന്ന് ശേഖരിച്ച പെട്രോളാണ് നീതുവിന്റെ ദേഹത്ത് നിധീഷ് ഒഴിച്ചത്. പ്രതി നിധീഷ് ഇപ്പോള്‍ റിമാന്‍ഡിലാണ്.
Discussion about this post