വയനാട്: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410-ാം റാങ്ക് നേടി രാജ്യത്ത് മുഴുവന്‍ ഓളം സൃഷ്ടിച്ചിരിക്കുകയാണ് വയനാട് പൊഴുതന അമ്പലക്കൊല്ലി ആദിവാസി കോളനിയിലെ ശ്രീധന്യ സുരേഷ്. മകളുടെ വിജയത്തില്‍ അഭിമാനം കൊണ്ട് കണ്ണുകള്‍ നിറഞ്ഞ് ഒഴുകയാണ് കൂലിപ്പണിക്കാരായ ഈ പിതാവ് സുരേഷിനും അമ്മ കമലയ്ക്കും.
കഷ്ടപ്പാടുകളിലും ഇല്ലായ്മ്മകളില് നിന്നുമാണ് രാജ്യത്തിലെ ഏറ്റവും മികച്ച പരീക്ഷ ശ്രീധന്യ പാസായത്. മക്കളുടെ പഠനം മാത്രമായിരുന്നു സുരേഷിന്റെയും കമലയുടെയും ചിന്ത. അതിനു വേണ്ടിയാണ് അവര്‍ ഇത്രയും കാലം വിയര്‍പ്പൊഴുക്കിയത്. അമ്പലക്കൊല്ലി കോളനിയിലെ മുഴുവന്‍ പേരും ഈ സന്തോഷത്തില്‍ പങ്കുവെയ്ക്കാനെത്തി. ഇല്ലായ്മ്മകളുടെ തെളിവായി ശ്രീധന്യയുടെ വീട് തന്നെ ധാരാളം.
മകളുടെ വിജയം മാതൃകയും പ്രചോദനവുമാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. ശ്രീധന്യയ്ക്ക് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നാണ് അഭിനന്ദനങ്ങള്‍ ഒഴുകി എത്തുന്നത്. 2016-17ല്‍ പട്ടികജാതി വികസന വകുപ്പിന്റെ സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനി കൂടിയായിരുന്നു ശ്രീധന്യ.
Discussion about this post