കൂടല്ലൂര്‍: സൂര്യഘാതമേറ്റ് ഒരു മരണം കൂടി. പല്ലശ്ശന കൂടല്ലൂര്‍ നടുത്തറ നടക്കാവ് വീട്ടില്‍ നാരായണന്‍ എഴുത്തച്ഛന്റെ മകന്‍ കൃഷ്ണന്‍കുട്ടി ആണ് ഇന്നലെ മരിച്ചത്. അറുപത്തിരണ്ട് വയസ്സായിരുന്നു. പാലക്കാട്ടെ ചായക്കടയില്‍ ജോലി ചെയ്യുന്ന കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസമാണു വീട്ടിലെത്തിയത്.
ഇന്നലെ വീട്ടുകാരുമായി വഴക്കിട്ട ശേഷം വീടിന്റെ തിണ്ണയില്‍ കിടക്കുകയായിരുന്നു കൃഷ്ണന്‍ കുട്ടി അപ്പോഴായിരുന്നു സൂര്യഘാതമേറ്റത്. രാവിലെ മുതല്‍ ഇയാള്‍ കുറെ നേരം തിണ്ണയില്‍ ഇരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണു ശരീരത്തില്‍ പൊള്ളലുകള്‍ കണ്ടതും മരണകാരണം സൂര്യാഘാതമാണെന്നു സ്ഥിരീകരിച്ചതുമെന്നു കൊല്ലങ്കോട് എസ്‌ഐ കെഎന്‍ സുരേഷ് പറഞ്ഞു.
Discussion about this post