ന്യൂഡല്‍ഹി: കേരളത്തിലെ പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതെന്ന് സര്‍വേ. നാഷണല്‍ ട്രസ്റ്റ് നടത്തിയ സര്‍വേയിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന വിലയിരുത്തല്‍ ഉണ്ടായിട്ടുള്ളത്. ഫസ്റ്റ് പോസ്റ്റ്- ഇസ്പോസ് സര്‍വേയിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്. ഇതോടെ രാജ്യം ഭരിക്കുന്നത് ആരെന്ന കാര്യത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ നിലപാട് നിര്‍ണ്ണായകമായിരിക്കുമെന്നും വ്യക്തമാകുന്നു.
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് സര്‍വേയില്‍ പറയുന്നുണ്ട്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുള്ള പ്രവര്‍ത്തനങ്ങളാണ് പിണറായി വിജയന്റേതെന്നാണ് ഉയരുന്ന അഭിപ്രായം. 52.3 ശതമാനം പേരുടെയും അഭിപ്രായം അതുതന്നെയാണ്. 23.2 ശതമാനം മികച്ച ഭരണമെന്ന് വിലയിരുത്തിയപ്പോള്‍ 35.2 ശതമാനം പേരാണ് മുഖ്യമന്ത്രി പ്രവര്‍ത്തനം പ്രതീക്ഷ കാത്തില്ലെന്ന് അഭിപ്രായപ്പെട്ടത്.
തെരഞ്ഞെടുപ്പില്‍ പറയുന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാരാണ് കേന്ദ്രത്തെക്കാള്‍ ഒരു പടി മുന്‍പിലെന്നാണ് വിലയിരുത്തല്‍. 34.5 ശതമാനം പേര് കേരള സര്‍ക്കാരിനെ പിന്തുണച്ചപ്പോള്‍ 15.8 ശതമാനം പേര് മാത്രമാണ് കേന്ദ്രത്തിന് ഒപ്പം നില്ക്കാനുണ്ടായത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും തമിഴ്നാട്ടില്‍ ഡിഎംകെയും ജനങ്ങള്‍ വിശ്വസിക്കുമ്പോള്‍ കേരളത്തില്‍ ഇടത് മുന്നണിയെയാണ് ഏറ്റവും വിശ്വാസയോഗ്യമായി സര്‍വേ പറയുന്നത്. ഒപ്പം തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് വോട്ട് നല്‍കുമെന്ന് 48.1 ശതമാനം പേരും അഭിപ്രായപ്പെട്ടു.
Discussion about this post