കൊച്ചി: ചാലക്കുടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് ഹൃദയാഘ്തത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം അദ്ദേഹത്തെ കാണാന്‍ നടനും ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാകര്ത്ഥിയുമായ ഇന്നസെന്റ് ആശുപത്രിയില്‍ എത്തി.
എതിര് സ്ഥാനാര്‍ത്ഥി എന്നതല്ല, മനുഷ്യനാണ് വലുതെന്ന് ഇന്നസെന്റ് പറഞ്ഞു. മാത്രമല്ല അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതി ഉണ്ടന്നറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇന്നസെന്റ് പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു. എത്രയും വേഗം സുഖം പ്രാപിച്ചു പൂര്‍ണ്ണ ആരോഗ്യവാനായി തിരുരഞ്ഞെടുപ്പു രംഗത്ത് സജീവമാകാന്‍ കഴിയട്ടെ എന്നും ഇന്നസെന്റ് കുറിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ബെന്നി ബെഹനാനെ കാക്കനാട്ടെ സണ്‍ റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. അപകടനില തരണം ചെയ്തെങ്കിലും 48 മണിക്കൂര്‍ ഒബ്സര്‍വേഷനില്‍ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Discussion about this post