കൊച്ചി: കൊടും ചൂടില്‍ വെന്തുരുകുന്ന കേരളത്തിനെ ചൂഷണം ചെയ്യുന്നതില്‍ മുന്‍പന്തിയിലാണ് കുപ്പിവെള്ള കമ്പനികള്‍. ഒരു ലിറ്റര്‍ വെള്ളത്തിന് 20 രൂപയാണ് ഇത്തരം കമ്പനികള്‍ ഈടാക്കുന്നത്. ഈ പകല്‍ക്കൊള്ളയ്ക്ക് കടിഞ്ഞാണിടാന്‍ സപ്ലൈയ്ക്കോ രംഗത്തെത്തിയിരിക്കുകയാണ്. 11 രൂപയ്ക്ക് കുപ്പിവെള്ളവുമായാണ് സപ്ലൈയ്ക്കോ വിപണിയിലെത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ സപ്ലൈക്കോ ഔട്ട് ലൈറ്റുകള്‍ വഴിയും അംഗീകൃത കമ്പനികളുടെ കുപ്പിവെള്ളമാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഗാന്ധിനഗറിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്നു. സപ്ലൈക്കോ സിഎംഡി എംഎസ് ജയ ആര്‍ടിഐ കേരള ഫെഡറേഷന് പ്രസിഡന്റ് ഡി ബി ബിനുവിന് നല്‍കിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
വേനല്‍ കടുത്തതോടു കൂടി കുപ്പിവെള്ളത്തിന്റെ വില്‍പ്പനയും കൂടിയിരുന്നു. എട്ട് രൂപ നിര്‍മ്മാണ ചെലവ് വരുന്ന കുപ്പിവെള്ളത്തിനാണ് കമ്പനികള്‍ ലിറ്ററിന് 20 രൂപ ഈടാക്കുന്നത്. സപ്ലൈക്കോയുടെ കുപ്പിവെള്ളം വിപണിയില്‍ എത്തുന്നതോടെ ഈ പകല്‍ക്കൊള്ളയ്ക്ക് ഒരു അറുതി വരുമെന്ന് പ്രതീക്ഷിക്കാം.
Discussion about this post