തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധിയ്ക്കൊപ്പം സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഇന്നലെ വയനാട്ടില്‍ എത്തിയിരുന്നു. ഇവരുടെ വയനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി കെടി ജലീല്‍.
മുസ്ലീം ലീഗിന്റെ കൊടിയ്ക്കൊപ്പമുള്ള പ്രിയങ്ക ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ട്രോള്‍.’കോണ്‍ഗ്രസിനെ പച്ച ‘പുതപ്പിച്ച’ ലീഗിന് അഭിനന്ദനങ്ങള്‍’ എന്നാണ് മന്ത്രി കെടി ജലീല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
ഇന്നലെ വയനാട്ടില്‍ നടന്ന റോഡ് ഷോയ്ക്കിടെയിലുള്ള ചിത്രമാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്. അതേസമയം മുസ്ലീംലീഗിന്റെ പിന്തുണയിലാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന പ്രചാരണം ബിജെപി ദേശീയ തലത്തില്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
Discussion about this post