മൂന്നാര്‍: കാട്ടുതീയില്‍ വെന്തുരുകി കുറിഞ്ഞി ഉദ്യാനം. തീ പടരാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസമായിട്ടും ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. കാട്ടുതീയില്‍ ഹെക്ടര്‍ കണക്കിന് വനഭൂമിയാണ് കത്തി നശിച്ചത്. കുറിഞ്ഞി പൂക്കള്‍ നിറഞ്ഞുനിന്ന മൊട്ടക്കുന്നുകള്‍ പൂര്‍ണമായും കത്തിച്ചാമ്പലായി.
അതേസമയം രണ്ടു ദിവസമായി തുടരുന്ന കാട്ടുതീ ഇതുവരെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. കാട്ടുതീ കാരണം മാന്‍, കാട്ടുപോത്ത് തുടങ്ങിയവയുടെ ആവാസ വ്യവസ്ഥയാണ് കത്തിനശിച്ചിരിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ലൈന്‍ തീര്‍ക്കുക എന്ന പ്രതിരോധം മാത്രമാണ് ഇപ്പോള്‍ വനംവകുപ്പ് നടത്തുന്നത്.