തിരുവനന്തപുരം: കടുത്ത ചൂടില്‍ മതബോധന ക്ലാസുകള്‍ക്കും ബാലാവകാശ കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് കൊടും ചൂടില്‍ മുതിര്‍ന്നവര്‍ക്ക് പോലും തൊഴില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ക്ലാസ് പാടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
ഈ ഉത്തരവ് എല്ലാ മത വിഭാഗങ്ങള്‍ക്കും ബാധകമാണെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് തിരുവനന്തപുരത്ത് ട്വന്റി ഫോറിനോട് പറഞ്ഞു. കടുത്ത ചൂടിനെ തുടര്‍ന്ന് നേരത്തെ വിദ്യാലയങ്ങളില്‍ അവധിക്കാല ക്ലാസ് നിരോധിച്ച് ബാലാവകാശ കമ്മിഷന്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് സിബിഎസ്ഇ- ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും വിലക്ക് ബാധകമാക്കിയിരുന്നു.
റോമന്‍ കത്തോലിക്കാ സഭ പാലാ രൂപതയില്‍ ചൂടുകാലത്ത് കുട്ടികള്‍ക്കായി വിശ്വാസോത്സവം നടത്തുന്നതായും മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഉച്ചവരെ ബൈബിള്‍ ക്ലാസുകള്‍ നടത്തുന്നതായും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി എന്ന് ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു.