കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിന് യുവതിയെ അറസ്റ്റ് ചെയ്തു. കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണ്ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമിച്ചത്. രണ്ടേമുക്കാല്‍ കിലോ സ്വര്‍ണ്ണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
അതേ സമയം യുവതിക്കൊപ്പമുണ്ടായ കുട്ടിയുടെ ഡയപ്പറിനുള്ളില്‍ നിന്നും സ്വര്‍ണ്ണം കണ്ടെടുത്തു. ദോഹയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഫെബ്രുവരി മാസത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് ഒരു കോടിയുടെ സ്വര്‍ണ്ണം പിടികൂടിയിരുന്നു.
Discussion about this post