വിവാഹ വാഗ്ദാനം നല്‍കി ട്രെയിനിലെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

നാട്ടകം സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികളായിരിക്കുമ്പോഴായിരുന്നു സജിത്തും യുവതിയും പരിചയപ്പെട്ടത്

കുട്ടനാട്: യുവതിയെ ട്രെയിനിലെ ശുചി മുറിയില്‍ വെച്ച് പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രാമങ്കരി പഞ്ചായത്തില്‍ മിത്രക്കരി മാമ്മൂട്ടില്‍ സജിത്തിനെയാണ് ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രാമങ്കരി എസ്ഐ ആനന്ദബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

നാട്ടകം സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികളായിരിക്കുമ്പോഴായിരുന്നു സജിത്തും യുവതിയും പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. രണ്ടുവര്‍ഷം മുമ്പ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ എറണാകുളത്തിന് സമീപം എത്തിയപ്പോള്‍ ട്രെയിനിലെ ശുചിമുറിയില്‍ വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. പല തവണ പീഡനം ആവര്‍ത്തിച്ചു. വിവാഹം കഴിക്കാമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് യുവാവ് പിന്മാറി. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. അറസ്റ്റിലായ സജിത്ത് ഇപ്പോള്‍ റിമാന്റിലാണ്.

Exit mobile version