ഇറച്ചിക്കോഴിക്ക് ഒരാഴ്ചയ്ക്കിടെ കൂടിയത് 23 രൂപ; സജീവമായി വിപണി

ഹോട്ടലുകളില്‍ ചിക്കന്‍ ബിരിയാണിക്കും കോഴിക്ക് വില കുറഞ്ഞപ്പോള്‍ വില കുറച്ചിരുന്നു.

പാലക്കാട്: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇറച്ചിക്കോഴിക്ക് കിലോഗ്രാമിന് 23 രൂപ കൂടി. മുന്‍പത്തെ ആഴ്ച കിലോഗ്രാമിന് 72 രൂപയുണ്ടായിരുന്ന ഇറച്ചിക്കോഴിക്ക് ഞായറാഴ്ച പാലക്കാട്ട് 95 രൂപയായി. ദിനംപ്രതി മൂന്ന്, നാല് രൂപവീതം വര്‍ധിക്കുകയായിരുന്നു. പ്രളയാനന്തരം വിപണിയിലെ മാന്ദ്യം നീങ്ങി ഹോട്ടലുകളിലേക്കുള്‍പ്പെടെയുള്ള ഇറച്ചിക്കോഴി വില്പനയിലും വര്‍ധനയുണ്ടായി. വില ഉപയോഗം കൂടുന്നതനുസരിച്ച് കൂടിയതാണെന്ന് ഇറച്ചിക്കടക്കാര്‍ പറഞ്ഞു.

ഹോട്ടലുകളില്‍ ചിക്കന്‍ ബിരിയാണിക്കും കോഴിക്ക് വില കുറഞ്ഞപ്പോള്‍ വില കുറച്ചിരുന്നു. കിലോഗ്രാമിന് 70, 72 രൂപയുണ്ടായപ്പോള്‍ 90 രൂപയ്ക്ക് ബിരിയാണി നല്‍കിയ കടകളുണ്ടായിരുന്നു.

ആവശ്യക്കാര്‍ കൂടിയതോടെ തമിഴ്‌നാട്ടിലെ കോഴിഫാമുകളില്‍നിന്ന് ലോഡ് കണക്കിന് കോഴികളാണ് എത്തുന്നത്. പല്ലടം, പൊങ്കലൂര്‍, നാമക്കല്‍, ഉദുമല്‍പേട്ട, ഈറോഡ് എന്നിവിടങ്ങളില്‍ നിന്നായി 2,500ലേറെ കോഴി ഉത്പാദകരുണ്ട്.

Exit mobile version