മലയാളത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലത്തുകയുള്ള സാഹിത്യ പുരസ്കാരമായ എഴുത്തച്ഛന് പുരസ്കാരം സാഹിത്യകാരന് എം മുകുന്ദന്. മലയാളത്തിനു നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് 2018 ലെ എഴുത്തച്ഛന് പുരസ്കാരം എം മുകുന്ദന് സമ്മാനിക്കുന്നത്. അഞ്ചു ലക്ഷം രൂപയാണ് പുരസ്കാരത്തുക. സാഹിത്യ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമാണിത്. അഞ്ച് ലക്ഷമാണ് പുരസ്കാര തുക.
എഴുത്തച്ഛന് പുരസ്കാരം, മുന്‍ ജേതാക്കള്‍
1993 ശൂരനാട് കുഞ്ഞന്‍പിള്ള
1994 തകഴി ശിവശങ്കരപ്പിള്ള 1995 ബാലാമണിയമ്മ
1996 കെഎം ജോര്‍ജ്
1997 പൊന്‍കുന്നം വര്‍ക്കി
1998 എംപി അപ്പന്
1999 കെപി നാരായണ പിഷാരോടി
2000 പാലാ നാരായണന് നായര്‍
2001 ഒവി വിജയന്
2002 കമല സുരയ്യ (മാധവിക്കുട്ടി)
2003 ടി പത്മനാഭന്
2004 സുകുമാര്‍ അഴീക്കോട്
2005 എസ് ഗുപ്തന് നായര്‍
2006 കോവിലന്
2007 ഒഎന്‍വി കുറുപ്പ്
2008 അക്കിത്തം അച്യുതന് നമ്പൂതിരി
2009 സുഗതകുമാരി
2010 എം ലീലാവതി
2011 എംടി വാസുദേവന്‍ നായര്‍
2012 ആറ്റൂര്‍ രവിവര്‍മ്മ
2013 എംകെ സാനു
2014 വിഷ്ണുനാരായണന്‍ നമ്പൂതിരി
2015 പുതുശ്ശേരി രാമചന്ദ്രന്
2016 സി രാധാകൃഷ്ണന്
2017 കെ സച്ചിദാനന്ദന്
Discussion about this post