തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തീയതി. ഇന്നലെ വരെ 154 പത്രികകളാണ് സമര്‍പ്പിച്ചത്. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നവരില്‍ പ്രമുഖര്‍ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയും തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുമാണ്.
ഇന്ന് പതിനൊന്ന് മണിയോടെ ആണ് രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. പത്രിക സമര്‍പ്പിക്കാനായി രാഹുല്‍ കേരളത്തിലെത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ഉള്ള രാഹുല്‍ ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയിലേക്ക് തിരിക്കും. രാഹുലിന്റെ കൂടെ പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ എത്തിയിട്ടുണ്ട്. തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെളളാപ്പളളിക്ക് പകരം മത്സരിക്കുന്ന സുരേഷ് ഗോപിയും ഇന്നാണ് പത്രിക സമര്‍പ്പിക്കുക.
നിലവില്‍ കേരളത്തില്‍ മൂന്ന് പ്രധാന മുന്നണികളുടെയും പ്രധാന സ്ഥാനാര്‍ത്ഥികള്‍ എല്ലാം തന്നെ ഇതിനകം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. ഇന്ന് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയാവും. നാളെയാണ് പത്രികയുടെ സൂക്ഷമ പരിശോധന. പത്രിക പിന്‍വലിക്കാന്‍ ഏപ്രില്‍ എട്ട് വരെ സമയം ഉണ്ട്.
Discussion about this post