തിരുവനന്തപുരം: വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകാന്‍ വേനല്‍ മഴ രണ്ടാഴ്ചയ്ക്കുള്ളില്‍ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേറളത്തില്‍ ഇതുവരെ വേനല്‍ മഴ ലഭിച്ചത് കൊല്ലത്തും വയനാടും പത്തനംതിട്ടയിലും മാത്രമാണ്. ഈ മാസം പകുതിയോടെ ബാക്കിയുള്ള ഇടങ്ങളിലും വേനല്‍മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. പതിവു പോലെ തെക്കന്‍ ജില്ലകളിലായിരിക്കും ഇത്തവണയും വേനല്‍ മഴ കൂടുതല്‍ ലഭിക്കുക.
ഇത്തവണ മാര്‍ച്ച് മാസത്തിലെ വേനല്‍മഴയില്‍ 61 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കേരളം ഒട്ടാകെ വേനല്‍ ചൂടില്‍ വെന്തുരുകുകയാണ്. ആലപ്പുഴയില്‍ ശരാശരിക്കും നാല് ഡിഗ്രി മുകളിലാണ് താപനില. മറ്റിടങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെയാണ് താപനിലയിലെ വര്‍ധനവ്. നിരവധിപേര്‍ക്കാണ് ഇത്തവണ സൂര്യാഘാതമേറ്റത്. നിലവില്‍ കേരളത്തില്‍ ദുരന്ത നിവാരണ അതോറിറ്റി സൂര്യാഘാത ജാഗ്രതാനിര്‍ദേശം പിന്‍വലിച്ചെങ്കിലും ചൂടിനെതിരെയുള്ള ജാഗ്രത വരും ദിവസങ്ങളിലും തുടരേണ്ടി വരും.
Discussion about this post