പത്തനംതിട്ട: ശബരിമല വനഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും കുടിവെള്ള വിതരണം, ശൗചാലയ നിര്‍മ്മാണം എന്നിവ മാത്രമേ അനുവദിക്കാനാവുവെന്നും ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വെളളിയാഴ്ച പരിഗണിക്കും.
ഉന്നതാധികാര സെക്രട്ടറി അമര്‍നാഥ് ഷെട്ടിയാണ് റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കാനോ അറ്റകുറ്റപ്പണിക്കോ അനുവദിക്കരുത്, ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വനഭൂമിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ഉത്തരവിടണമെന്നുമാണ് ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശങ്ങള്‍.
Discussion about this post