കൊച്ചി: ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് പറഞ്ഞ് എല്‍ഡിഎഫും യുഡിഎഫും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. സംസ്ഥാന ലിസ്റ്റില്‍ വരുന്ന വിഷയമാണ് ശബരിമല, ഇത് മറച്ച് വെച്ചാണ് രണ്ട് പാര്‍ട്ടികളും ജനങ്ങളെ കബളിപ്പിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ശബരിമല വിഷയത്തില്‍ പുനപരിശോധന ഹര്‍ജി മാത്രം കണക്കിലെടുത്തല്ല ബിജെപി നിലപാടെടുക്കുന്നത്, പുനപരിശോധനാ ഹര്‍ജി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിട്ടെ കോടതി സ്വീകരിക്കാറൂള്ളൂവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.