പാറശാല: പാറശാലയില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട് കാര്‍ തോട്ടിലേക്ക് മറിഞ്ഞു. കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെ ബ്രേക്ക് കൃത്യമായി പാലിക്കാന്‍ സാധിക്കാതെ പോയതാണ് അപകടം ഉണ്ടാകാന്‍ കാരണം. സംഭവസമയത്ത് കാറില്‍ ഉണ്ടായിരുന്നത് ഡ്രൈവിംഗ് അദ്ധ്യാപകനും വനിതാ വിദ്യാര്‍ത്ഥികളുമാണ്.
ചെങ്കവിള-അയിര റോഡില്‍ ഡ്രൈവിംഗ് പരിശീലനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. പത്തടിയോളം താഴ്ചയുള്ള തോട്ടിലേക്കാണ് കാര്‍ മറിഞ്ഞത്. സംഭവത്തില്‍ നിസാര പരിക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടു. വെള്ളത്തില്‍ വീണവരെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തി
Discussion about this post