തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ മന്ത്രി ജി സുധാകരന്. വടക്കേ ഇന്ത്യയില്‍ നിന്ന് ആര്‍എസ്എസിനെ പേടിച്ചോടിയ പുലിയാണ് രാഹുല്‍ ഗാന്ധിയെന്ന് മന്ത്രി പറഞ്ഞു.
അതോടൊപ്പം വയനാട്ടില്‍ പുലി വരുന്നേ പുലി വരുന്നേ എന്നാണ് കോണ്‍ഗ്രസ് പറഞ്ഞു കൊണ്ടിരുന്നതെന്നും എന്നാല്‍ പുലി വയനാട്ടിലെ കാട്ടിലേക്ക് വന്നിരിക്കുകയാണെന്നും കേരളത്തിലേക്ക് നിങ്ങള്‍ വരേണ്ടയെന്നും ജി സുധാകരന് പറഞ്ഞു.
അതോടൊപ്പം ഇവിടെ ബിജെപിയെ നിലം തൊടീക്കില്ലെന്നും തമ്മില്‍ വെട്ടാനാണ് കോണ്‍ഗ്രസ് പറയുന്നതെന്നും മന്ത്രി ആരോപിച്ചു. കൂടാതെ എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത പുലിയാണ് രാഹുല്‍ ഗാന്ധിയെന്നും ജി സുധാകരന് കൂട്ടിച്ചേര്‍ത്തു.
Discussion about this post