കല്‍പ്പറ്റ: ലേക്സഭാ തെരഞ്ഞടുപ്പില്‍ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെളളാപ്പളളി ഇന്ന് നാമനിര്‍ധേശപത്രിക സമര്‍പ്പിചേക്കും. 9.30 ഓടെ ജില്ലയില്‍ എത്തുന്ന തുഷാര്‍ കരിന്തണ്ടന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി പര്യടനം ആരംഭിക്കും. വയനാട്ടില്‍ തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത് അമിത് ഷായാണ്.
‘ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നു. ഊര്‍ജസ്വലനായ യുവ നേതാവായ അദ്ദേഹം സാമൂഹ്യ നീതിയും പുരോഗതിയും നടപ്പാക്കുക എന്ന ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്നു’. അമിത് ഷാ ട്വിറ്ററില്‍ കുറിച്ചത്. ജില്ലയില്‍ ഇന്ന് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സജീവമാകുമെന്നും തുഷാര്‍ അറിയിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയാണ് തന്റെ എതിര് സ്ഥാനാര്‍ത്ഥി എന്നത് വലിയ വെല്ലുവിളിയായി കരുതുന്നില്ലെന്നും തുഷാര്‍. മണ്ഡലത്തിലെ വികസനമില്ലായാമ പ്രധാന ചര്‍ച്ചാ വിഷയമാക്കുമെന്നും തുഷാര്‍ പറഞ്ഞു.
Discussion about this post