അണികള്‍ക്ക് ശക്തി പകരാന്‍ കോടിയേരിയും കാനം രാജേന്ദ്രനും ഇന്ന് വയനാട്ടില്‍

തെരഞ്ഞെടുപ്പ് പ്രചരണം കുറച്ചുകൂടെ ശക്തിപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കാന്‍ സിപിഎമ്മും സിപിഐയും ഇന്ന് വയനാട്ടില്‍ പ്രത്യേക യോഗങ്ങള്‍ ചേരും

കല്‍പറ്റ: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് വ്യക്തമായതോടെ മത്സരം കടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അണികള്‍ക്ക് കൂടുതല്‍ ശക്തിപകരാനായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇന്ന് വയനാട്ടില്‍ എത്തും.

കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണം കുറച്ചുകൂടെ ശക്തിപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കാന്‍ സിപിഎമ്മും സിപിഐയും ഇന്ന് വയനാട്ടില്‍ പ്രത്യേക യോഗങ്ങള്‍ ചേരും. ബൂത്ത് തലം വരെയുള്ള നേതാക്കള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കുകയാണ് യോഗത്തിന്റെ ലക്ഷ്യം. മുക്കത്തും കല്‍പ്പറ്റയിലും വെച്ചാണ് യോഗങ്ങള്‍ നടക്കുക.

വയനാട്ടിലെ ഇടതു സ്ഥാനാര്‍ത്ഥി പിപി സൂനീറിനായുള്ള പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തും. യോഗങ്ങളില്‍ കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും. കല്‍പ്പറ്റയിലെ സിപിഐ യോഗം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

Exit mobile version